Tag: Communist Cuba

News World 2 Min Read

കമ്യൂണിസ്റ്റ് ക്യൂബയിൽ പവർ കട്ട്; മണിക്കൂറുകളോളം ഇരുട്ടിൽ ജനങ്ങൾ, വൈദ്യുതി പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീർഘനേരം നീളുന്ന വൈദ്യുതി മുടക്കം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ. വൈദ്യുതി ഉൽപാദന ശേഷിയേക്കാൾ ആവശ്യകത ഉയരുന്നതും പഴക്കം ചെന്ന വൈദ്യുതി നിലയങ്ങളിലെ തകരാറുകളും ഇന്ധനക്ഷാമവുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ പ്രധാന ആശ്രയമായ താപവൈദ്യുതി നിലയങ്ങളിൽ പലതും പഴക്കം ചെന്നവയാണ്. അറ്റകുറ്റപ്പണികൾക്കും ആവശ്യമായ സ്പെയർ പാർട്സുകൾക്കും ഇന്ധനത്തിനുമുള്ള ക്ഷാമം നിലയങ്ങളുടെ പ്രവർത്തനത്തെ