മുണ്ടക്കയം: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശം പകർന്നുനൽകുകയാണ് മുണ്ടക്കയത്തെ വണ്ടൻപതാൽ ഗ്രാമം. ബെത്‌ലഹേം ആശ്രമത്തിലെ അന്തേവാസിയായിരുന്ന പാർവ്വതിയുടെ വിവാഹത്തിന് പിതാവിന്റെ സ്ഥാനത്തുനിന്ന് ക്രിസ്ത്യൻ പുരോഹിതൻ കർമ്മങ്ങൾ നിർവ്വഹിച്ച കാഴ്ച കേരളത്തിന്റെ മതസൗഹാർദ്ദ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറി. ബെത്‌ലഹേം ആശ്രമം ഡയറക്ടർ ഫാദർ റോയ് വടക്കേലാണ് പാർവ്വതിയുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്തുനിന്ന് വരൻ അനന്തുവിന്റെ കൈകളിലേക്ക് പാർവ്വതിയുടെ കൈപിടിച്ചു നൽകിയത്. കോട്ടയം ജില്ലയിലെ വണ്ടൻപതാൽ ഗ്രാമത്തിലായിരുന്നു ഈ…
Sign in to your account