Tag: Citizen Response Program

Kerala Politics News 1 Min Read

ഒരു വീട് സന്ദർശിച്ചാൽ 7.50 രൂപ സഖാവിന് കിട്ടും ! 20 കോടിയുടെ നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം മാർച്ച് 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സുപ്രധാന ജനസമ്പർക്ക പരിപാടിയായ 'നവകേരളം - സിറ്റിസൺ റെസ്‌പോൺസ്' പ്രോഗ്രാമിൻ്റെ കാലാവധി നീട്ടി. ഫെബ്രുവരി 28-ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മാർച്ച് 31 വരെ ദീർഘിപ്പിച്ചത്. സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ​20 കോടിയുടെ ബൃഹദ് പദ്ധതി ​പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 20 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. താഴെത്തട്ടിലുള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സർക്കാരിൻ്റെ

Kerala Politics News 1 Min Read

​നോട്ടുബുക്കിനും ബ്രോഷറിനും 8 കോടി! ഖജനാവ് കാലിയാകുമ്പോഴും നവകേരളം ‘ആഘോഷത്തിൽ’; വഴിവിട്ട നടപടികൾ സാധൂകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർഡി (PRD) വഴി കോടികൾ പൊടിച്ച് സർക്കാർ. 'നവകേരളം - സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിക്കായി അച്ചടിച്ച സാധനങ്ങൾക്ക് മാത്രം 8 കോടി രൂപ ചിലവാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻകൂട്ടി അനുമതി വാങ്ങാതെ നടത്തിയ പണമിടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ (Ex-post facto sanction) സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്. ​ചെലവ് കേട്ട് ഞെട്ടി