Tag: Church Politics

Kerala Politics News 2 Min Read

വിഴിഞ്ഞത്ത് വിരുന്ന്, സഭയിൽ ‘തല്ല്’; വീണയുടെ രഹസ്യ നിർദ്ദേശം വൈദികർ ലംഘിച്ചു! ഖജനാവ് മുടിച്ച് വോട്ട് പിടിക്കാൻ മന്ത്രിയുടെ ‘പൊറാട്ട് നാടകം’

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ ഓർത്തഡോക്സ് സഭാ വൈദികർക്ക് മന്ത്രി വീണ ജോർജ് ഒരുക്കിയ പഞ്ചനക്ഷത്ര വിരുന്നും അതിനെത്തുടർന്നുള്ള വിവാദങ്ങളും സഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും പുകയുന്നു. വിഴിഞ്ഞം സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാലും വിരുന്നിന്റെ ദൃശ്യങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടരുതെന്ന മന്ത്രിയുടെ കർശന നിർദ്ദേശം വൈദികർ തന്നെ ലംഘിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ​രഹസ്യ വിരുന്നും പാളിപ്പോയ പ്ലാനും ​തുമ്പമൺ ഭദ്രാസനത്തിലെ 35 വൈദികരെയാണ് ടൂറിസ്റ്റ് ബസിൽ മന്ത്രി വിഴിഞ്ഞത്ത് എത്തിച്ചത്.