കൊച്ചി: മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളോട് മത്സരിക്കാൻ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരുടെ വമ്പൻ നിരയുമായി രംഗപ്രവേശം ചെയ്ത ബിഗ് ടിവി മലയാളം (Big TV Malayalam) ചാനലിൽ ഒരു വർഷം തികയും മുൻപേ ആഭ്യന്തര കലഹവും കൊഴിഞ്ഞുപോക്കും രൂക്ഷമാകുന്നു. ചാനലിന്റെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്ററും പ്രധാന വാർത്താ അവതാരകയുമായിരുന്ന അപർണ കുറുപ്പ് ചാനലിൽ നിന്ന് രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ചീഫ് എഡിറ്റർ സുജയ പാർവ്വതിയുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും…