ഗുവാഹത്തി: അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് പാളം തെറ്റി വൻ അപകടം. ട്രെയിനിന്റെ എൻജിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. ഗുവാഹത്തിക്ക് സമീപമുള്ള ഡിഗാരു റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6:54ഓടെയായിരുന്നു സംഭവം. മിസോറാമിൽ നിന്ന് കൊൽക്കത്തയിലേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഡിഗാരു സ്റ്റേഷനിൽ എത്തിയപ്പോൾ മറ്റൊരു തീവണ്ടിക്ക് കടന്നുപോകാൻ മുൻഗണന നൽകിയതിനിടയിൽ വേഗത നിയന്ത്രിക്കുന്നതിലുണ്ടായ പാകപ്പിഴയാണ് അപകടത്തിന് കാരണമെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NFR) അധികൃതർ വ്യക്തമാക്കി.…
Sign in to your account