മയാമി: മേജർ ലീഗ് സോക്കർ (MLS) കപ്പ് പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മയാമിക്ക് 3-0ന്റെ കനത്ത തോൽവി. കൊളംബസ് ക്രൂവിനെതിരെ സ്വന്തം തട്ടകമായ മയാമിയിലെ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ എതിർ താരത്തിന് നേരെ പന്ത് എറിഞ്ഞ ലയണൽ മെസ്സിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നുവെന്ന് കൊളംബസ് ക്രൂ പരിശീലകൻ ലോറന്റ് കോർട്ടോയിസ് മത്സരശേഷം തുറന്നടിച്ചു. ആദ്യ പകുതി അവസാനിക്കുന്ന ഘട്ടത്തിൽ, 10 പേരായി ചുരുങ്ങിയ…