Tag: Advocate Bipin Mamman

Kerala Politics News 1 Min Read

വീണാ ജോർജ്ജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അഡ്വ. ബിപിൻ മാമ്മൻ; സിപിഎം-ബിജെപി സംയുക്ത സ്ഥാനാർത്ഥിക്കെതിരായ പീഡന പരാതിയിൽ മൗനം പാലിച്ചെന്ന് വിമർശനം

ആലപ്പുഴ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിപിൻ മാമ്മൻ. മന്ത്രി സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മറ്റാരെയോ ഏൽപ്പിച്ചതുപോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ​മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിലെ കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎം-ബിജെപി പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിക്കെതിരെ സ്ത്രീ പീഡന പരാതി (FIR 1228/24 & cmp2808/24) ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന്