Tag: Administration

Kerala Politics News 1 Min Read

ഭരണമാറ്റം മുന്നിൽ കണ്ട് ചുവടുമാറ്റം: യുഡിഎഫ് മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാൻ കെഎഎസ് ‘സഖാക്കൾ’; രഹസ്യങ്ങൾ ചോരുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്കിടയിൽ തിരക്കിട്ട നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെഎഎസിലൂടെ സർവീസിൽ കയറിയവർ 'ഇടത് ചാരന്മാരായി' പ്രവർത്തിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിൽ ഉയർന്നു കഴിഞ്ഞു. പിണറായിയുടെ 'കുഞ്ഞുങ്ങൾ' ചുവടുമാറ്റുന്നു?​സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും കടുത്ത താൽപ്പര്യപ്രകാരം രൂപീകരിച്ച കെഎഎസ് വിഭാഗം തുടക്കം മുതലേ രാഷ്ട്രീയ