Tag: Abu Dhabi Explosions

News World 1 Min Read

മിഡിൽ ഈസ്റ്റ് കത്തുന്നു! അബുദാബിയിൽ സ്ഫോടനങ്ങൾ; ഇറാന്റെ മിസൈലുകൾ ഖത്തർ വെടിവെച്ചിട്ടു

ദുബായ്/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇസ്രായേൽ-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ഇറാന്റെ മിസൈലുകൾ ഖത്തർ ആകാശത്തുവെച്ച് തകർത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​അബുദാബിയിൽ നടുക്കം ശനിയാഴ്ച പുലർച്ചയോടെയാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ അനുഭവപ്പെട്ടത്. സ്ഫോടനത്തിന്റെ പ്രഭവം എവിടെയാണെന്നോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ അധികൃതർ ഇതുവരെ നൽകിയിട്ടില്ല.