കൊച്ചി: തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വീണ്ടും തന്റെ താരമൂല്യം ഉറപ്പിച്ച് ദുൽഖർ സൽമാൻ. പവൻ സാദിനേനി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' (AOT)—മലയാളത്തിൽ 'ആകാശത്തിൽ ഒരു താരകം'—ആദ്യ വാരാന്ത്യത്തിൽ വമ്പൻ കുതിപ്പാണ് കാഴ്ചവെച്ചിരിക്കുന്നത്. നവംബർ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 22.70 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. മികച്ച പ്രേക്ഷക പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ ആദ്യ ദിവസത്തേക്കാൾ വലിയ…