ലിസ്ബൺ: 2026 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിച്ചിരുന്നുവെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ പോർച്ചുഗൽ ദേശീയ ടീമിന് ഇനിയും സംഭാവന നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തന്റെ കരിയർ തുടരാൻ തീരുമാനിച്ചതെന്ന് 41കാരനായ റൊണാൾഡോ വ്യക്തമാക്കി. ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പൂർണമായി പിന്മാറുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം…
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീലിയൻ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മർ ടീമിന്റെ ആദ്യ പരിശീലന സെഷൻ ഒഴിവാക്കി. പുതിയ കോച്ച് കാർലോ അഞ്ചലോട്ടിക്ക് കീഴിൽ ബ്രസീൽ ദേശീയ ടീം തങ്ങളുടെ ആദ്യ ഔദ്യോഗിക ലോകകപ്പ് പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് നെയ്മറിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. താരത്തെ വിദഗ്ദ്ധ പരിശോധനകൾക്കും പരിക്കിൽ നിന്നുള്ള പൂർണ്ണ മുക്തിക്കുമായി ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. അഞ്ചലോട്ടി പ്രഖ്യാപിച്ച…
സാന്റോസ് (ബ്രസീൽ): മൈതാനത്തെ പുല്ലിനെച്ചൊല്ലിയുള്ള തർക്കം ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നു. ബ്രസീലിയൻ ലീഗിലെ നിർണ്ണായകമായ 'ക്ലാസിക്കോ ഡാ സൗഡേഡ്' (Clássico da Saudade) പോരാട്ടത്തിൽ നിന്നും നെയ്മർ വിട്ടുനിന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാൽമിറാസിന്റെ ഹോം ഗ്രൗണ്ടായ അലിയാൻസ് പാർക്വെയിലെ സിന്തറ്റിക് പിച്ചിൽ കളിക്കാനുള്ള വൈമുഖ്യമാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. സിന്തറ്റിക് പിച്ചിനെതിരെ 'യുദ്ധം' സിന്തറ്റിക് പിച്ചുകൾ പ്രൊഫഷണൽ താരങ്ങൾക്ക്…
Sign in to your account