Tag: സുരക്ഷാ വീഴ്ച

News Politics 0 Min Read

യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; വൻ സുരക്ഷാ വീഴ്ച, ഉദ്യോഗസ്ഥന് സസ്പെൻഷൻ

​ഗൊരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പശു പാഞ്ഞടുത്തു. ഗൊരഖ്പുരിലെ ഗൊരഖ്നാഥ് ഓവർബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായി പശു എത്തിയത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ​മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പശുവിനെ മാറ്റിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മുനിസിപ്പൽ സൂപ്പർവൈസറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അതീവ സുരക്ഷാ മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കൾ എത്തിയത് ഗൗരവകരമായ കാര്യമാണെന്ന്