Tag: ശബരിമല സ്വര്‍ണക്കൊള്ള

Kerala Politics News 2 Min Read

തദ്ദേശത്തിൽ യു ഡി എഫ് തരംഗം ഉറപ്പെന്ന് വി.ഡി. സതീശൻ

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ തെറ്റുകൾക്കെതിരെ അതിശക്തമായ ആക്രമണം നടത്തുമ്പോഴും, എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ബദൽ പദ്ധതികളുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ​തിരഞ്ഞെടുപ്പ് ഗുണനിലവാരമുള്ള ചർച്ചകൾക്ക് വഴിവെക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹം. ഒൻപതര വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്നും സതീശൻ പറഞ്ഞു.