തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ വിമർശനവുമായി രംഗത്ത്. എൽഡിഎഫിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും, പദ്ധതിയിൽ ഒപ്പിട്ട ഉടൻ ആദ്യം പിന്തുണ നൽകിയത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്,' ബിനോയ് വിശ്വം ആരോപിച്ചു. ഗൗരവമേറിയ വിഷയത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമ്പോൾ ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി…
Sign in to your account