തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ ബഹുമുഖ തുറമുഖ പദ്ധതിയുടെ Phase II, III, IV (Master Plan) വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തി. നിലവിലുണ്ടായിരുന്ന Livelihood Impact Appraisal Committee (LIAC), LIAC Appeal Committee എന്നിവയ്ക്ക് പകരമായി Rehabilitation Implementation Committee (RIC), Rehabilitation Implementation Committee–Appeal Committee (RIC-AC) എന്നിവ രൂപീകരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള റെയിൽ കണക്ടിവിറ്റി റീച്ചിനായി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു. റവന്യൂ (ബി) വകുപ്പിന്റെ സ.ഉ.(അച്ചടി) നമ്പർ 282/2026/റവ, 2026 സെപ്റ്റംബർ 14-ന് പുറപ്പെടുവിച്ച ഉത്തരവാണ് 2026 സെപ്റ്റംബർ 15-ലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത് എസ്.ആർ.ഒ. നമ്പർ 763/2026 ആണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബാലരാമപുരം റെയിൽവേ സ്റ്റേഷനും തമ്മിലുള്ള റെയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും തുടർന്നായുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തങ്ങൾ വിതച്ച് ഉരുൾപൊട്ടലും മുങ്ങിമരണവുംമലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണടിച്ചിലും ജനജീവിതം പൂർണ്ണമായി ദുസ്സഹമാക്കി. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിൽ 2 പേർ വീതം മരണപ്പെട്ടു. മലപ്പുറത്ത് കനത്ത വെള്ളക്കെട്ടിൽപ്പെട്ട് 2 പേർ…
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC), അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ 13,220 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ-സാമ്പത്തിക തർക്കങ്ങൾ പുകയുന്നു. മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഈ ഇടപാടിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോൾ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. 2,497 കോടി രൂപ മാത്രം മുടക്കിയ അദാനി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ 'കുഞ്ഞ്' എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള 'ഷാഡോ ക്യാബിനറ്റ്' പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി…
Sign in to your account