തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ നാട്ടികയിൽ നിന്നുള്ള സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. രാജിയില്ല; ബി.ജെ.പിക്ക് 'ചുളുവിൽ' ഒരു എം.എൽ.എ ഏറ്റവും ശ്രദ്ധേയമായ കാര്യം, എം.എൽ.എ സ്ഥാനം രാജി വെക്കാതെയാണ് സി.സി. മുകുന്ദൻ കാവിപ്പടയുടെ ഭാഗമായിരിക്കുന്നത് എന്നതാണ്. ഇതോടെ, പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2026 മെയ് 22 വരെ സാങ്കേതികമായി…
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. നേമത്തെ 'ത്രികോണ രഹസ്യം' 2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ ചൂടുപിടിക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിൻ്റെ ഭാഗമായി കെ. മുരളീധരൻ നയിക്കുന്ന വാഹന ജാഥ നാളെ തിരുമലയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷനിലെ എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ ജാഥയുടെ തുടക്കം തന്നെ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി കൗൺസിലറായിരുന്ന അനിലിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഥയ്ക്ക് തിരുമലയിൽ നിന്ന് തുടക്കമിടുന്നത്. അനിലിൻ്റെ ആത്മഹത്യയും അതിലേക്ക്…
Sign in to your account