Tag: ഡോ. കെ.പി മാലതി

News 1 Min Read

​ഡോ. കെ.പി മാലതിയുടെ “ഋതം വദിഷ്യാമി ” പുസ്തക പ്രകാശനം ഫെബ്രുവരി 8 ന് ; വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

പയ്യന്നൂർ: പയ്യന്നൂർ കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. കെ.പി. മാലതി രചിച്ച 'ഋതം വദിഷ്യാമി' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഫെബ്രുവരി 8-ന് ഞായറാഴ്ച നടക്കും. സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ (ശാന്തിഗ്രാം, അന്നൂർ) ആഭിമുഖ്യത്തിൽ അന്നൂർ കേളപ്പജി സ്മാരക വില്ലേജ് ഹാളിൽ വെച്ച് വൈകുന്നേരം 4:30-നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ​പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. ചടങ്ങിൽ എൻ. പ്രശാന്ത് IAS പുസ്തകം ഏറ്റുവാങ്ങും.