തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അനുവദിച്ചതിൽ വൻ അട്ടിമറി നടന്നിരിക്കുന്നതായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം പൂർണ്ണമായും കവർന്നെടുക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും, ഇത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വിമർശനം ജീവനക്കാരുടെ നിയമപരമായ അവകാശമായ ഡിഎ യഥാസമയം നൽകാതെ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ ഔദാര്യമെന്ന നിലയിൽ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം എന്നത് വെറും സ്വപ്നമായി മാറുന്നോ? സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 200-ലധികം ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഏറ്റവും ഒടുവിലായി വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്തെ ദാരുണ മരണം; വീഴ്ച എവിടെ? കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന ദുരന്തം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.…
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ലക്ഷങ്ങൾ ചെലവിട്ട് ഫർണിച്ചറുകൾ വാങ്ങിയ സംഭവം വിവാദമാകുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക് താമസിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചിലവിട്ട് കട്ടിലും മെത്തയും തലയണയും വാങ്ങിയെന്ന വിവരം വലിയ വിവാദമായി മാറി. ചെലവാക്കിയത് ₹1,11,365! ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ സുഖകരമായ ഉറക്കത്തിനായി 1,11,365 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെലവഴിച്ചത്. ദേവസ്വം ബോർഡിന്റെ 'ക്യാപ്സ്യൂൾ' മറുപടി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രധാന ആവശ്യങ്ങൾ: സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ സുപ്രധാന വഴിത്തിരിവ്. ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. തന്ത്രിയുടെ ശുപാർശ പ്രകാരം എത്തിയ ആളായതിനാലാണ് ഉണ്ണികൃഷ്ണൻ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന കാര്യത്തിൽ കേരളം 'ബഹുദൂരം മുന്നിൽ'. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷാമബത്ത (DA) കുടിശിക വരുത്തിയ സംസ്ഥാനമെന്ന 'അഭിമാനകരമല്ലാത്ത' ഒന്നാം സ്ഥാനം കേരളം നിലനിർത്തുന്നു. 2022 ജൂലൈ മുതൽ ലഭിച്ച ഈ ഒന്നാം സ്ഥാനം 2026 ജനുവരിയിലെത്തി നിൽക്കുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ആറ് ഗഡുക്കളിലായി ആകെ 15 ശതമാനം ഡിഎ ആണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെയും ഭരണാനുകൂല സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ എഫ്.എസ്.ഇ.ടി.ഒ (FSETO) ജനുവരി 12, 13 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണവും ഡി.എ (DA) കുടിശികയും പെരുകുന്ന സാഹചര്യത്തിലാണ് ഇടത് സംഘടനകൾ തന്നെ പിണറായി സർക്കാരിനെതിരെ തെരുവിലിറങ്ങുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രധാന ആവശ്യങ്ങൾ: സമരത്തിന് ആധാരമായ…
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില…
Sign in to your account