Tag: കേരള തിരഞ്ഞെടുപ്പ്

Kerala Politics News 1 Min Read

തലസ്ഥാനത്ത് യുഡിഎഫ് തരംഗം; 11 സീറ്റുകളിൽ മേൽക്കൈ എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്! എൽഡിഎഫിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 11 ഇടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ടെന്നാണ് സൂചന. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവുമാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നത്. ​യുഡിഎഫ് മുന്നേറ്റം ഈ മണ്ഡലങ്ങളിൽ ​റിപ്പോർട്ടുകൾ പ്രകാരം താഴെ പറയുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് വിജയസാധ്യത വർധിപ്പിച്ചിട്ടുണ്ട്: ​നേമത്ത് ശബരിനാഥ് തരംഗം; കഴക്കൂട്ടത്ത് ത്രികോണ പോര്

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് കഴിഞ്ഞു; പ്രചാരണ വസ്തുക്കൾ നീക്കി തുടങ്ങണം – മുന്നറിയിപ്പുമായി കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശം നൽകി. ​റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും പാർട്ടികളും മുൻകൈയെടുക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം (Green Protocol) നിർബന്ധമായും പാലിക്കണമെന്നും കമ്മീഷണർ അറിയിച്ചു.

Kerala Politics News 1 Min Read

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക: അറിഞ്ഞിരിക്കേണ്ട അയോഗ്യതകൾ എന്തെല്ലാം?

തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് ആക്ട് 1994 (വകുപ്പുകൾ 30-34), കേരള മുനിസിപ്പാലിറ്റി ആക്ട് 1994 (വകുപ്പുകൾ 86-90) എന്നിവ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (LSGI) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്ന ചില സുപ്രധാന വ്യവസ്ഥകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകാറുണ്ട്. പ്രധാന അയോഗ്യതകൾ ഒറ്റനോട്ടത്തിൽ: സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ: സംസ്ഥാന/കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ