Tag: കേരളത്തിന്റെ സാംസ്കാരിക പൈതൃകം

News Travel 1 Min Read

മൈസൂരു ദസറ ജംബൂസവാരിയിൽ കേരളത്തിന് ചരിത്രനേട്ടം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു

മൈസൂരു: കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, തനതായ കലാരൂപങ്ങൾ, പ്രകൃതിസൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം ജംബൂസവാരിയിൽ പങ്കെടുത്തത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപിൽ സമാപിച്ചു.…