Tag: കേരളം

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന

Kerala Politics News 1 Min Read

Breaking News പാൽ വില വർദ്ധന: ക്രിസ്മസിന് ശേഷം ലിറ്ററിന് 4 രൂപ വരെ ഉയരും? തോറ്റാലും പഠിക്കാതെ സർക്കാർ!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പാൽ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ പാൽ വില ലിറ്ററിന് 3 മുതൽ 4 രൂപ വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ പരാജയം സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. ​എന്നാൽ, ജനവികാരം

Kerala Politics News 0 Min Read

വോട്ടെണ്ണൽ ദിനം’: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യവില്പന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ​ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം ഇന്ന് പൂർണ്ണമായും അടച്ചിടും. വോട്ടെണ്ണൽ ദിവസം സ്ഥിരമായി ഏർപ്പെടുത്തുന്ന മുൻകരുതലിന്‍റെ ഭാഗമാണിത്. ​അതേസമയം, വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചതോടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Kerala Politics News 1 Min Read

Breaking News ഡൽഹിയിൽ വമ്പൻ നീക്കങ്ങളുമായി കെ.വി തോമസും ബ്രിട്ടാസും; തദ്ദേശം കഴിഞ്ഞാൽ കെ റയിൽ വരും കേട്ടോ! രഹസ്യം പുറത്ത് വന്നത് ഡിസംബർ 3 ലെ ഐ.ടി വകുപ്പിൻ്റെ ഉത്തരവിലൂടെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ (കെ-റെയിൽ) യാഥാർത്ഥ്യമാവുന്നതിനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രാനുമതിക്കായി കെ.വി. തോമസും. ജോൺ ബ്രിട്ടാസും ചേർന്നാണ് ചരടുവലികൾ നടത്തുന്നത്. ഈ നീക്കങ്ങൾ വിജയത്തിലെത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ​ മുത്തൂറ്റിന് പകരം ഭൂമി: ഇൻഫോപാർക്കിന്റെ കൊച്ചി രണ്ടാം ഘട്ട കാമ്പസിൽ നിന്ന് സിൽവർ ലൈനിനായി 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2021 ഒക്ടോബർ 30-ന്

Kerala Politics News 1 Min Read

തദ്ദേശ തിരഞ്ഞെടുപ്പ് 2025: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും; കൊട്ടിക്കലാശം സമാധാനപരമാക്കണം – നിർദ്ദേശങ്ങളുമായി കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരസ്യപ്രചാരണം ഇന്ന് (ഡിസംബർ 7) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കുന്നത്. ​പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന 'കൊട്ടിക്കലാശം' ഉൾപ്പെടെയുള്ള പരിപാടികൾ തികച്ചും സമാധാനപരമായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കർശനമായി

Kerala Politics News 1 Min Read

ചന്ദ്രമണ്ഡലം ദുരിതം: സായി കിരണിൻ്റെ റിപ്പോർട്ടിൽ രാജമാണിക്യത്തിൻ്റെ അതിവേഗ ഇടപെടൽ

ഇടുക്കി: ഇടുക്കിയിലെ ഒറ്റപ്പെട്ട ചന്ദ്രമണ്ഡലം കോളനിയിൽ ദുരിത ജീവിതം നയിക്കുന്ന ഇന്ദിരയുടെയും മകന്റെയും വാർത്ത പുറത്ത് വന്നതിന് പിന്നാലെ തിരുത്തൽ നടപടികളുമായി റവന്യൂ വകുപ്പ്. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ സായി കിരൺ ആണ് ഇവരുടെ ദുരിത ജീവിതം റിപ്പോർട്ട് ചെയ്തത്. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, 'മനുഷ്യവാസത്തിന് ഒട്ടും യോഗ്യമല്ലാത്ത' സ്ഥലമാണ് ചന്ദ്രമണ്ഡലത്തിലേതെന്ന് പത്ത് വർഷം മുൻപ് താൻ റിപ്പോർട്ട് നൽകിയിരുന്നതായി വെളിപ്പെടുത്തി. ​"പരിസരം സന്ദർശിക്കാതെ കണ്ണടച്ച്

Kerala Politics News 1 Min Read

വയനാട് ദുരന്തം: ജനങ്ങൾ നൽകിയ 632 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ കിടക്കുന്നു

വയനാട് : വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ലഭിച്ച ഭീമമായ തുകയിൽ 632.86 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ കിടക്കുന്നു. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം എന്നിവിടങ്ങളിലുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകൾക്ക് ശേഷം 16 മാസം പിന്നിടുമ്പോഴും പുനരധിവാസ പ്രവർത്തനങ്ങളിലെ ഈ മന്ദഗതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് വിളിച്ചോതുന്നത്. ​💰 സംഭാവനയും ചെലവും ​ദുരന്തസമയത്ത് പൊതുജനങ്ങളിൽ

Kerala Politics News 1 Min Read

Breaking News മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ​ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ,

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്

Kerala Politics News 2 Min Read

തദ്ദേശ തിരഞ്ഞെടുപ്പ്: ഉജ്ജ്വല വിജയം നേടുമെന്ന് വി.ഡി. സതീശൻ; സർക്കാരിനെതിരായ വിചാരണയാക്കി മാറ്റും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി എന്നതിലുപരി 'ടീം യു.ഡി.എഫ്' ആയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ഒൻപതര വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ​തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും യു.ഡി.എഫ് മറ്റ് മുന്നണികളെ ബഹുദൂരം പിന്നിലാക്കി മുൻപന്തിയിലെത്തി. പ്രചാരണത്തിലും ഈ മുന്നേറ്റം