Tag: കെ.എൻ ബാലഗോപാൽ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്. ​രേഖകൾ പുറത്ത്; ഫയൽ 'ക്ലോസ്ഡ്' ​ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്.

Kerala Politics News 2 Min Read

ഖജനാവ് കാലി! ട്രഷറിയിൽ ബില്ലുകൾ മാറാൻ ‘ഗൂഗിൾ ഷീറ്റ്’ നിയന്ത്രണം; വാട്സ്ആപ്പ് വഴി രഹസ്യ നിർദ്ദേശവുമായി ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെ, ദൈനംദിന ബില്ലുകൾ മാറുന്നതിനും ഇനി മുതൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി വേണം. ​പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: ​പുറത്തുവന്ന നിർദ്ദേശങ്ങൾ പ്രകാരം ട്രഷറിയിൽ എത്തുന്ന ബില്ലുകൾ

Kerala Politics News 1 Min Read

മെയ് 20-ന് പുതിയ സർക്കാർ അധികാരത്തിൽ വരും, റിപ്പോർട്ട് കൊടുക്കേണ്ടത് 23 നും ! ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി നിശ്ചയിച്ചതിലെ അസ്വാഭാവികതയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ​ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർ ​ശമ്പള പരിഷ്കരണത്തിനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി

Kerala Politics News 1 Min Read

Breaking News മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചികിൽസ ചെലവിനായി 19.36 ലക്ഷം അധിക ഫണ്ട് അനുവദിച്ചു; ട്രഷറി നിലന്ത്രണത്തിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾക്കായി ലക്ഷങ്ങൾ അധികമായി അനുവദിച്ചു. 19.36 ലക്ഷം രൂപയാണ് (₹19,36,000) ചികിത്സാ ഇനത്തിൽ അധിക ഫണ്ടായി അനുവദിച്ചത്. ബജറ്റ് വിഹിതം തീർന്നതിനെത്തുടർന്ന് തടസ്സപ്പെട്ട ഫയലുകളിൽ ഇതോടെ ഉടൻ തീരുമാനമാകും. ​പ്രത്യേക അനുമതിയുമായി ധനവകുപ്പ് ​മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ചികിത്സാ ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷം വകയിരുത്തിയിരുന്ന ബജറ്റ് വിഹിതം നേരത്തെ തന്നെ തീർന്നിരുന്നു. ഇതേത്തുടർന്ന് പല മന്ത്രിമാരും നൽകിയ

Kerala Politics News 1 Min Read

ബാലഗോപാലിൻ്റെ ചതി! കുടിശിക ഡി.എ പി.എഫിൽ ലയിപ്പിച്ചില്ല; പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടം 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്

Kerala Politics News 1 Min Read

തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല ! സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല. സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവ് ഇറങ്ങിയത് 2025 ഒക്ടോബർ 31 നാണ്. നവംബർ മാസത്തെ പെൻഷനും ഒരു മാസത്തെ കുടിശികയും ഉൾപ്പെടെ 3600 രൂപ വീതം ആ ഉത്തരവിലൂടെ പെൻഷൻകാർക്ക് ലഭിച്ചു. നവംബർ 20 മുതൽ ആയിരുന്നു പെൻഷൻ വിതരണം നടത്തിയത്. ഡിസംബർ

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷന്റെ പേരിൽ കേരളം കടം വാങ്ങിയത് 7721 കോടി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ​കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' ​കേന്ദ്ര സർക്കാർ

Kerala Politics News 1 Min Read

കെ റയിൽ വരില്ല കേട്ടോ! പകരം പുതിയ റയിൽവേ പദ്ധതി വേണമെന്ന് കേരളം; ഡൽഹിയിൽ നിർണായക നീക്കവുമായി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഒടുവിൽ പിൻവാങ്ങാൻ സർക്കാർ തീരുമാനം. സിൽവർ ലൈനിന് പകരമായി മറ്റൊരു ബദൽ റെയിൽവേ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർണ്ണായക നീക്കങ്ങൾക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ​പ്രധാന വിവരങ്ങൾ: ​ജനകീയ പ്രതിഷേധവും സർക്കാരിന്റെ പിൻവാങ്ങലും ​കേരളം അ കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ