പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിലായിരുന്ന യ രാഹുൽ മാങ്കൂട്ടത്തിൽ വോട്ടുചെയ്യാനെത്തി. രാഹുലിന് വോട്ട് രേഖപ്പെടുത്താനുള്ള പാലക്കാട് കുന്നത്തൂർമേടിലെ ബൂത്തിലാണ് അദ്ദേഹം എത്തിയത്. രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രാഹുൽ ഒളിവ് അവസാനിപ്പിച്ച് പൊതുരംഗത്ത് എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ ശരിവെച്ചാണ് 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരക്കില്ലാത്ത സമയത്ത് അദ്ദേഹം വോട്ടുരേഖപ്പെടുത്താൻ ബൂത്തിലെത്തിയത്. മാധ്യമപ്രവർത്തകരോട് പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, "എല്ലാം കോടതിയുടെ മുന്നിലുണ്ട്.…
Sign in to your account