തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കുന്നത് കോടികളാണെന്ന കണക്കുകൾ പുറത്ത്. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ നൽകിയ പരസ്യങ്ങൾക്കായി മാത്രം ഇതുവരെ 163.32 കോടി രൂപ സർക്കാർ ചെലവാക്കിയത്. കുടിശികയിൽ മുങ്ങി ഖജനാവ് പരസ്യത്തിനായി വൻതുക നീക്കിവെക്കുമ്പോഴും ഇതിൽ വലിയൊരു ഭാഗം ഇനിയും നൽകി തീർക്കാനുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഏകദേശം 60 കോടി രൂപയോളം പരസ്യ ഇനത്തിൽ മാത്രം സർക്കാർ കുടിശിക വരുത്തിയിട്ടുണ്ട്.…
Sign in to your account