തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥ് സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശക്തനായ ശബരിനാഥിനെതിരെ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സംസ്ഥാന നേതാവ് വി.വി. രാജേഷ് വിമുഖത അറിയിച്ചതായാണ് സൂചന. ശബരിനാഥിനെ നേരിടാൻ രാജേഷിനെ ഇറക്കണമെന്ന് വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ പേര് ആദ്യമായി ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും, മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ…
തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ നാളെ (ത മുതൽ കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഈ ജാഥയുടെ പ്രാഥമിക ലക്ഷ്യം. മുൻ കെ.പി.സി.സി. പ്രസിഡണ്ടും സീനിയർ കോൺഗ്രസ്…
തിരുവനന്തപുരം: കോൺഗ്രസിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരീനാഥനെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണയായി. കവടിയാർ വാർഡിലാകും അദ്ദേഹം ജനവിധി തേടുക. കോർപ്പറേഷനിൽ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ തീരുമാനത്തെ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ കളത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപ്പറേഷനിൽ പൊതുസമ്മതരും ജനകീയരുമായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി…
Sign in to your account