Tag: കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം

Kerala Leader 2 Min Read

“കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം”: അഴിമതിയുടെ കൊടുങ്കാറ്റിലും പിണറായിക്ക് ഡൽഹി ‘പാലം’! ബി.ജെ.പി-സി.പി.എം ‘ബന്ധം’ സിപിഐയെ ഇരുട്ടിലാക്കി

തിരുവനന്തപുരം: ഏകദേശം അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്, 1974 ഏപ്രിൽ 3-ന് കേരള നിയമസഭയിൽ മരാമത്ത് മന്ത്രി ദിവാകരനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സി.പി.എം യുവനേതാവ് പിണറായി വിജയൻ ഉദ്ധരിച്ച ഒരു ചൊല്ലുണ്ടായിരുന്നു: "കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം". ഒരു പാലം പണിയുമായി ബന്ധപ്പെട്ട് അന്നത്തെ മരാമത്ത് മന്ത്രിയെ കടന്നാക്രമിച്ച ആ യുവ എം.എൽ.എ, 2016 മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. എന്നാൽ ചരിത്രത്തിൻ്റെ വിരോധാഭാസമെന്നോണം, മുഖ്യമന്ത്രിയുടെ നേർക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെ വരെ സ്വർണ്ണക്കടത്ത്