തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്…
കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്. കൊട്ടാരക്കരയുടെ 'പ്രിയങ്കരി' ഇനി യു.ഡി.എഫിൽ മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ…
കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം ഐഷാ പോറ്റി എന്ന പേര്…
Sign in to your account