Tag: അഷ്വേർഡ് പെൻഷൻ

Kerala Politics News 1 Min Read

അഷ്വേർഡ് പെൻഷൻ വെറും ‘കൺകെട്ട്’; ജീവനക്കാരെ വഞ്ചിക്കുന്ന പുതിയ തട്ടിപ്പെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​പ്രധാന ആരോപണങ്ങൾ: ​"എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."

Kerala Politics News 1 Min Read

അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍: ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നാഷണല്‍ പെന്‍ഷന്‍ സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ട് ഉത്തരവിറക്കിയത്. 2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍