തിരുവനന്തപുരം: സംസ്ഥാന സർക്കാർ വലിയ പ്രഖ്യാപനത്തോടെ നിയോഗിച്ച ശമ്പള പരിഷ്കരണ കമ്മീഷന്റെ പ്രവർത്തനം ഒരു മാസം പിന്നിട്ടിട്ടും കടലാസിലൊതുങ്ങുന്നു. കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരെയും വിഷയങ്ങളും നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും, ഇതുവരെയും ജീവനക്കാർ ചുമതലയേൽക്കാൻ തയ്യാറായിട്ടില്ല. ഇതോടെ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാന വിവരങ്ങൾ: വെല്ലുവിളികൾ ഏറെ വിവിധ സംഘടനകളുടെ നിവേദനങ്ങൾ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും കമ്മീഷന് ഏറെ സമയം ആവശ്യമാണ്. കൂടാതെ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഭവന സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാർച്ച് 7-ന് നടക്കും. "കൂട്ടായ പ്രവർത്തനത്തിലൂടെ കുതിപ്പ് തുടരാൻ" എന്ന ആഹ്വാനവുമായി സഹകരണ ജനാധിപത്യ മുന്നണി (SJM) പ്രചാരണം ശക്തമാക്കി. അഭിമാനകരമായ വളർച്ചയുടെ ചരിത്രം 1979 സെപ്റ്റംബർ 19-ന് വെറും 5 ലക്ഷം രൂപ മൂലധനവും 250 അംഗങ്ങളുമായി ഒരു അലമാരയിൽ പ്രവർത്തനം തുടങ്ങിയ സംഘം ഇന്ന് കേരളത്തിലെ സഹകരണ മേഖലയിലെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ മണ്ഡല മാറ്റം. ഐസക്ക് ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ, അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ എം.എൽ.എയായ ചിത്തരഞ്ജന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഐസക്കിന് ആലപ്പുഴയിൽ വഴിമുട്ടിയത്. ആലപ്പുഴയിലെ മോഹം പൊലിഞ്ഞു; റിയാസ് ഘടകം നിർണായകം ആലപ്പുഴയിൽ വീണ്ടും സജീവമാകാൻ ഐസക്ക് ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിലെ പുതിയ…
തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറി സ്ഥാനത്തുനിന്നും എ.എം. കൃഷ്ണകുമാർ പടിയിറങ്ങി. പകരം സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബിക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല (Secretary-in-charge) നൽകിക്കൊണ്ട് ഉത്തരവായി. ഈ മാസം വിരമിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി നേരത്തെ സ്ഥാനം ഒഴിഞ്ഞത്. മാറ്റത്തിന് പിന്നിലെ തന്ത്രം കൃഷ്ണകുമാർ ഈ മാസം സർവീസിൽ നിന്നും വിരമിക്കേണ്ടതായിരുന്നു. എന്നാൽ, നിയമസഭാ സെക്രട്ടറിയായി തുടരുന്നതിനേക്കാൾ ലാഭകരമായ മറ്റൊരു വഴി തിരഞ്ഞെടുക്കാനാണ് അദ്ദേഹം നേരത്തെ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. ഈ…
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ, രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ലാതായിരിക്കുകയാണ്. കോടതിയുടെ ഈ നടപടി രാഹുലിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അതേസമയം, കോടതി വിധി വന്നതിന് പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കി. നേരത്തെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ നടന്ന വാദങ്ങൾ താനും പരാതിക്കാരിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും,…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ 'തള്ളൽ' മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ 'പ്രഖ്യാപനം' സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായാണ് പരാതി. ബി.ജെ.പി. പ്രവർത്തകനായ രാജുവാണ് അതിക്രമം നടത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയടക്കമുള്ള സംഘം വോട്ട് ചോദിച്ച് മടങ്ങിയതിന് പിന്നാലെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ രാജു, വെള്ളമെടുക്കാൻ അകത്തേക്ക്…
തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് കള്ളത്തരത്തിലൂടെ വെട്ടിമാറ്റിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ആര്യയുടെ അടുത്ത സുഹൃത്തും മുട്ടട വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുമായ അംശു വാമദേവന് വേണ്ടി, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിൽ മേയറും കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും ചേർന്ന് നടത്തിയ ഓപ്പറേഷനാണ് വോട്ട് വെട്ടലിന് പിന്നിലെന്നാണ് ആരോപണം. സിപിഎമ്മിന്റെ ഈ നീക്കം കോൺഗ്രസും വൈഷ്ണ സുരേഷും…
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രശസ്തി ആർജിക്കുന്നതിനു മുമ്പ് മൂന്ന് ഉത്സവങ്ങൾ ആഘോഷിക്കാനാണ് സർക്കാർ തിരുവനന്തപുരത്ത് അവധി നൽകിയിരുന്നത്. ശ്രീപത്മനാഭസന്നിധിയുമായി ബന്ധപ്പെട്ട് ആറാട്ട്, ബീമാപള്ളിയിലെ ഉറൂസ്, വെട്ടുകാട് പെരുന്നാൾ. നമ്മുടെ മതനിരപേക്ഷതക്ക് സ്തുതി. വെട്ടുകാട് ഒരു തീരദേശവാസകേന്ദ്രമാണ്. അവിടത്തെ റോമൻകത്തോലിക്കാ ദേവാലയത്തിലാണ് ഉത്സവം. ദൈവമാതാവിന്റെ പേരിലാണ് പള്ളി. 1943ൽ അവിടെ ഒരു കൂറ്റൻ പ്രതിമ സ്ഥാപിതമായി. ക്രിസ്തുരാജസ്വരൂപം. പള്ളിപോലെയോ അതിലേറെയോ പ്രധാനമായിരിക്കുന്നു രാജസന്നിധി. സാധാരണക്കാർ ആ രൂപത്തിന് ഈശോ എന്നല്ല പറയുന്നത്.…
Sign in to your account