തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ട്രഷറി ഡയറക്ടറുടെ പേരിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് നിലവിലുള്ള നിയന്ത്രണത്തിന് പുറമെ, ദൈനംദിന ബില്ലുകൾ മാറുന്നതിനും ഇനി മുതൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി വേണം. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ: പുറത്തുവന്ന നിർദ്ദേശങ്ങൾ പ്രകാരം ട്രഷറിയിൽ എത്തുന്ന ബില്ലുകൾ…
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വെറും 17 പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് ഭരണസ്തംഭനം രൂക്ഷമാകുന്നു. ഖജനാവ് കാലിയായതോടെ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ പകുതി പോലും ചെലവഴിക്കാനാകാതെ സർക്കാർ വകുപ്പുകൾ കുഴങ്ങുകയാണ്. വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഒരുപോലെ വഴിമുട്ടിയ അവസ്ഥയിലാണ് കേരളം. അക്കങ്ങൾ പറയുന്ന സത്യം: പദ്ധതി വിഹിതം ഒച്ചിഴയും വേഗത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ആകെ പദ്ധതി വിഹിതമായി നിശ്ചയിച്ചിരുന്നത് 42,653.71 കോടി രൂപയാണ്. എന്നാൽ…
Sign in to your account