തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഡിസംബർ 13-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കും.
തിരഞ്ഞെടുപ്പ് രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രഷറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
ഫലപ്രഖ്യാപന നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി സൂക്ഷിപ്പിൽ വയ്‌ക്കേണ്ട തിരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണ് കമ്മീഷൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
![]()
