പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ, മാങ്കൂട്ടം ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ എത്തിയേക്കും. പതിമൂന്ന് ദിവസമായി ഒളിവിലായിരുന്ന രാഹുൽ നാളെ പാലക്കാട് വോട്ട് രേഖപ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിന് താൽക്കാലിക തിരശ്ശീല വീഴുമെന്നാണ് സൂചന.
വോട്ട് ചെയ്യാൻ പേടിയില്ലാതെ എത്താം:
ആദ്യ കേസിൽ കോടതിയുടെ അറസ്റ്റ് തടയൽ നിർദ്ദേശം ഡിസംബർ 15 വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന വിവരം പുറത്തുവരുന്നത്. രണ്ടാം കേസിൽ ഇന്ന് മുൻകൂർ ജാമ്യവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഭയമില്ലാതെ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
![]()
