Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സമ്മാന തുക 131 കോടി! സഞ്ജുവിന് ലഭിക്കുക 6 കോടി

സമ്മാന തുക 131 കോടി! സഞ്ജുവിന് ലഭിക്കുക 6 കോടി

kerala leader By kerala leader March 10, 2026 1 Min Read
Share

ന്യൂഡൽഹി : ടി20 ലോകകപ്പിൽ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമിന് 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ലോകകപ്പ് ജേതാക്കളായ 15 അംഗ ടീമിനും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ഈ തുക വിഭജിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നായകൻ സൂര്യകുമാർ യാദവ്, മലയാളി താരം സഞ്ജു സാംസൺ എന്നിവരടക്കം ടീമിലെ 15 കളിക്കാർക്ക് 6 കോടി രൂപ വീതമാണ് ലഭിക്കുക. ബാക്കി വരുന്ന തുക പരിശീലകർക്കും ടീമിനൊപ്പമുള്ള മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമായി പങ്കിട്ടു നൽകും.

2024-ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക നൽകിയിരുന്നു. അതിനേക്കാൾ 6 കോടി രൂപ അധികമായാണ് ഇത്തവണ ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയത്തിന് ശേഷം ടീം ഇന്ത്യയുടെ ആഘോഷങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ടീമിനോട് ഉടൻ ഡൽഹിയിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്നാം തവണ ടി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.

Loading

TAGGED: BCCI, BCCI Reward, Indian Cricket Team, Kerala leader, Prize Money, Sanju Samson, Suryakumar Yadav, T20 World Cup 2026, T20 World Cup Winner, Team India
kerala leader March 10, 2026 March 10, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആഞ്ചലോട്ടി കാത്തിരിക്കണം! നെയ്മർ ഇന്ന് കളിക്കില്ല
Next Article ​ജോലി കുറവ്, ചെലവ് കോടികൾ! ചീഫ് വിപ്പിനായി ഖജനാവിൽ നിന്ന് ഒഴുക്കിയത് 6 കോടിയിലേറെ രൂപ; കണ്ണട വാങ്ങിക്കാൻ നൽകിയത് 16100 രൂപയും

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?