Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » എന്തോന്ന് ഐ എ എസ്? കേരളത്തിൽ വലുത് കെ. എ. എസ് ! ഭാര്യ KAS , പ്രോമോഷൻ കാലാവധി കുറയ്ക്കാൻ സി പി എം നേതാവും വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

എന്തോന്ന് ഐ എ എസ്? കേരളത്തിൽ വലുത് കെ. എ. എസ് ! ഭാര്യ KAS , പ്രോമോഷൻ കാലാവധി കുറയ്ക്കാൻ സി പി എം നേതാവും വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

kerala leader By kerala leader January 2, 2026 2 Min Read
Share

തിരുവനന്തപുരം: കേരള ഭരണസർവീസിലെ (KAS) ഉദ്യോഗസ്ഥർക്ക് ആദ്യ പ്രൊമോഷൻ നൽകുന്നതിനുള്ള കാലയളവ് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സർക്കാരിനെ സമീപിച്ചു. നിലവിലുള്ള എട്ടു വർഷത്തെ കാലാവധി നാലു വർഷമാക്കി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച നിവേദനം ഉദ്യോഗസ്ഥ കൂട്ടായ്മ സർക്കാരിന് കൈമാറി.

Contents
​ആവശ്യത്തിന് പിന്നിലെ ലക്ഷ്യം​ഐഎഎസ് ഉദ്യോഗസ്ഥരെ മറികടക്കാൻ?​ലക്ഷ്യം അധികാരവും ആഡംബരവും

​ആവശ്യത്തിന് പിന്നിലെ ലക്ഷ്യം

​കെഎഎസ് സ്പെഷ്യൽ റൂൾ പ്രകാരം ജൂനിയർ സ്കെയിലിൽ നിന്നും ആദ്യ പ്രൊമോഷൻ തസ്തികയിലേക്ക് എട്ടു വർഷത്തെ സർവീസ് ആണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ ഓഫീസർമാർ അടക്കമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് സമാനമായാണ് ഈ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് നാലു വർഷമായി കുറയ്ക്കണമെന്നാണ് കെഎഎസ് ഉദ്യോഗസ്ഥർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

​രണ്ടു വർഷത്തെ പ്രീ-സർവീസ് പരിശീലന കാലയളവ് സർക്കാർ നേരത്തെ ഡ്യൂട്ടിയായി അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ആറ് വർഷം കൊണ്ട് ഇവർക്ക് പ്രൊമോഷൻ ലഭിക്കുമായിരുന്നു. എന്നാൽ, പരിശീലനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് (ആകെ 4 വർഷം) പ്രൊമോഷൻ ഉറപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

​ഐഎഎസ് ഉദ്യോഗസ്ഥരെ മറികടക്കാൻ?

​നിലവിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ ഉയർന്ന ശമ്പള സ്കെയിലും അടിസ്ഥാന ശമ്പളവുമാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. കൂടാതെ പത്തു ശതമാനം സ്പെഷ്യൽ പേയും അനുവദിച്ചിട്ടുണ്ട്. നാലു വർഷത്തിനുള്ളിൽ ആദ്യ പ്രൊമോഷൻ ലഭിക്കുകയാണെങ്കിൽ ശമ്പള സ്കെയിലിൽ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരേക്കാൾ ബഹുദൂരം മുന്നിലെത്താൻ കെഎഎസ് ഉദ്യോഗസ്ഥർക്ക് സാധിക്കും.

​ലക്ഷ്യം അധികാരവും ആഡംബരവും

​ആദ്യ പ്രൊമോഷൻ ലഭിക്കുന്നതോടെ സംസ്ഥാന പ്രോട്ടോകോളിൽ ഇടംപിടിക്കാമെന്നതാണ് ഈ നീക്കത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. ഐഎഎസ് ഉദ്യോഗസ്ഥർക്ക് സമാനമായി:

  • ​ഔദ്യോഗിക സ്റ്റേറ്റ് കാർ
  • ​മറ്റ് സർക്കാർ ആനുകൂല്യങ്ങൾ
  • ​പ്രോട്ടോക്കോൾ പദവികൾ എന്നിവ ആവശ്യപ്പെടാൻ ഇതിലൂടെ സാധിക്കുമെന്ന് ഇവർ കണക്കുകൂട്ടുന്നു.

​മുഖ്യമന്ത്രിയുടെ ഓഫിസിലെ വിരമിച്ചു ഐഎഎസ് ഉദ്യോഗസ്ഥൻ്റെ പിന്തുണ കൂടി കെഎഎസ് കൂട്ടായ്മയ്ക്ക് ഉള്ളതിനാൽ, സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത. നേരത്തെയും കെഎഎസ് ഉദ്യോഗസ്ഥരുടെ പല ആവശ്യങ്ങളും സർക്കാർ മുൻഗണന നൽകി അംഗീകരിച്ചിരുന്നു. സി പി എമ്മിൻ്റെ പ്രബലനായ നേതാവിൻ്റെ ഭാര്യയും KAS ഉദ്യോഗസ്ഥയാണ്. മുഖ്യമന്ത്രിയുടേയും മരുമകൻ മന്ത്രി റിയാസിൻ്റേയും അടുപ്പക്കാരനാണ് ഈ നേതാവ്. ഇദ്ദേഹവും KAS കാർക്ക് വേണ്ടി രംഗത്തുണ്ട്.

Loading

TAGGED: IAS vs KAS, KAS News, KAS Promotion, KAS Special Rules, Kerala Administrative Service, Kerala Civil Service News, Kerala Government News, Kerala leader
kerala leader January 2, 2026 January 2, 2026
Share This Article
Facebook Twitter Copy Link Print
Previous Article വീണയുടെ സൂംബ ഡാൻസ് ഉഷാർ, പക്ഷെ മന്ത്രിപ്പണി? പുതുവർഷത്തിൽ കണ്ണീരണിഞ്ഞ് കേരളാ ആരോഗ്യരംഗം!
Next Article ഹോളിവുഡ് സുന്ദരി നിക്കോൾ കിഡ്‌മാനെ ചേർത്തുപിടിച്ച് നദിയ മൊയ്തു; വൈറലായി ഓസ്‌ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങൾ!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?