മുംബൈ: ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനെക്കുറിച്ച് ബോളിവുഡ് താരം ഉർവശി റൗട്ടേല നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സൂര്യകുമാർ യാദവ് തനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ ഉർവശി നടത്തിയത്.
ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും പ്രണയവാർത്തകളും എന്നും ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. ഇതിനിടയിലാണ് ഉർവശിയുടെ പുതിയ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സൂര്യകുമാർ യാദവ് തന്നെ നിരന്തരം മെസേജ് ചെയ്യാറുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് താൻ അതത്ര ഗൗരവമായി എടുത്തിരുന്നില്ലെന്നുമാണ് നടി സൂചിപ്പിച്ചത്.
നേരത്തെ റിഷഭ് പന്തുമായുള്ള ഉർവശിയുടെ പേര് ചേർത്ത് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. പന്തിനെ പരോക്ഷമായി വിമർശിച്ചും പിന്നീട് ഖേദം പ്രകടിപ്പിച്ചും ഉർവശി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ സൂര്യകുമാർ യാദവിനെക്കുറിച്ചും താരം സംസാരിച്ചിരിക്കുന്നത്. നിലവിൽ ലോക ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റർമാരിലൊരാളായ സൂര്യകുമാറിനെ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ ക്രിക്കറ്റ് പ്രേമികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
എന്നിരുന്നാലും, ഈ സന്ദേശങ്ങൾ എന്തിനെക്കുറിച്ചായിരുന്നുവെന്നോ ഏത് സാഹചര്യത്തിലായിരുന്നുവെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ നടി വെളിപ്പെടുത്തിയിട്ടില്ല. സൂര്യകുമാർ യാദവ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
![]()
