Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ഫലം ഡിസംബർ 13-ന്; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും; തത്സമയ ഫലമറിയാൻ TREND സംവിധാനം

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ഫലം ഡിസംബർ 13-ന്; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും; തത്സമയ ഫലമറിയാൻ TREND സംവിധാനം

kerala leader By kerala leader December 11, 2025 2 Min Read
Share

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.

​👉 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, സമയം

  • ​വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും.
  • ​ആദ്യം പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും.
  • ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും.
  • ​ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലായിരിക്കും.

​👉 വോട്ടെണ്ണൽ നടപടികൾ

  • ​വോട്ടിങ് മെഷീനുകളിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.
  • ​സ്ട്രോങ്ങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും.
  • ​വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക.
  • ​ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെയായിരിക്കും എണ്ണുക.
  • ​കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും വോട്ടെണ്ണൽ ആരംഭിക്കുക.

​👉 ഫലപ്രഖ്യാപനം തത്സമയം

  • ​ഒരു കൺട്രോൾ യൂണിറ്റിൽ നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുവിവരം ലഭിക്കും.
  • ​ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും.
  • ​ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
  • ​വോട്ടുനിലയും ലീഡ് നിലയും ഓരോ ബൂത്ത് എണ്ണിക്കഴിയുന്ന മുറയ്ക്ക് TREND-ൽ അപ്‌ലോഡ് ചെയ്യുന്നതിനാൽ ഫലം തത്സമയം അറിയാൻ കഴിയും.

​👉 പ്രവേശനം ആർക്കൊക്കെ?

​വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് പ്രവേശനം.

Loading

TAGGED: A Shajahan, Kerala leader, Kerala Local Body Election Result, Local Body Election Counting, TREND Result, കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് 2025, തദ്ദേശ സ്വയംഭരണം, ലൈവ് വോട്ടെണ്ണൽ, വോട്ടെണ്ണൽ നാളെ
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article തിരഞ്ഞെടുപ്പ് കഴിഞ്ഞു; പ്രചാരണ വസ്തുക്കൾ നീക്കി തുടങ്ങണം – മുന്നറിയിപ്പുമായി കമ്മീഷൻ
Next Article ലക്ഷ്മി പത്മയുടെ രാജി: പുതിയ ദൗത്യത്തിലേക്ക്?

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?