കൊച്ചി: സിപിഎമ്മിന് ഏറെ നിർണായകമായ ദിവസമാണ് ഇന്ന്. ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണപ്പാളി കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ റിമാൻഡിലായതോടെ പാർട്ടി പ്രതിസന്ധിയിലായിരുന്നു.
സർക്കാരിന് ലഭിച്ച അപേക്ഷയെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറാൻ തീരുമാനമെടുത്തതെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്.
ഇന്നത്തെ റിപ്പോർട്ടിൽ കടകംപള്ളി സുരേന്ദ്രനെക്കുറിച്ച് എന്തെങ്കിലും പരാമർശമുണ്ടാകുകയോ അല്ലെങ്കിൽ റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതിയിൽ നിന്ന് നിർണായകമായ ഒരു പരാമർശം ഉണ്ടാവുകയോ ചെയ്താൽ സിപിഎം വലിയ കുരുക്കിലേക്ക് വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ ഹൈക്കോടതി നടപടികൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാണ്.
![]()
