തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് മീതെയോ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്? തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപണം. സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ചീഫ് സെക്രട്ടറിയുടേതെന്നാണ് വിമർശനം.
വരുന്ന 5-ാം തീയതിയാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സർവ്വീസ് സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിച്ചിരിക്കുന്നത്. അംഗീകൃത സർവ്വീസ് സംഘടന പ്രതിനിധികളെ മുഴുവൻ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, നയപരമായ തീരുമാനങ്ങളോ ജീവനക്കാർക്ക് ആനുകൂല്യമാകുന്ന പ്രഖ്യാപനങ്ങളോ നടത്താൻ പാടില്ലെന്നിരിക്കെ, സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി മാറ്റുന്നത് പോലുള്ള സുപ്രധാന വിഷയത്തിൽ ചർച്ച നടത്തുന്നത് പെരുമാറ്റചട്ട ലംഘനമെന്ന് വ്യക്തം.
![]()
