പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ രാഹുലിൻ്റെ അറസ്റ്റ് ഉറപ്പായി. അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ പാലക്കാട് നിന്നും മുങ്ങിയതായാണ് റിപ്പോർട്ട്. രാഹുലിൻ്റെ ഒളിത്താവളം കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ് സംഘം.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് പാർട്ടി ഗ്രാമമായ മുടക്കോഴി മലയിൽ ആയിരുന്നു. അവിടെ നിന്നാണ് പോലീസ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്. സമാനമായി, രാഹുൽ മാങ്കൂട്ടത്തിൻ്റെ ‘മുടക്കോഴി മല’ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.
നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് നിലവിൽ രാഹുൽ.
![]()
