തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (MCH) രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. ‘നോ സ്‌പേസ് ടു ഹീൽ’ (No Space to Heal) എന്ന തലക്കെട്ടിൽ ഇന്ന് The New Indian Express പത്രത്തിൽ വന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് ദുരിതത്തിൻ്റെ നേർചിത്രം വ്യക്തമാക്കുന്നു. ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതും, കിടക്കകളുടെ കുറവും, അമിതമായ തിരക്കും കാരണം രോഗികൾക്ക് ആവശ്യമായ ചികിത്സ കിട്ടാത്ത അവസ്ഥയാണ്. പല വാർഡുകളിലും രോഗികൾ നിലത്തും സ്‌ട്രെച്ചറുകളിലുമായി കിടക്കുന്നു.

ജനറൽ മെഡിസിൻ, കാർഡിയോളജി ഉൾപ്പെടെയുള്ള വാർഡുകളിൽ ശേഷിയേക്കാൾ രണ്ടിരട്ടിയിലധികം രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. കാർഡിയോളജി വിഭാഗത്തിൽ 40 ബെഡുകൾ മാത്രമുള്ളിടത്ത് 80-ഓളം രോഗികളാണ് ചികിത്സ തേടുന്നത്. ഇവർ നിലത്തും വരാന്തകളിലുമായി ദുരിതത്തിലാണ്. വൃത്തിഹീനമായ അന്തരീക്ഷം കാരണം അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
സർജിക്കൽ ബ്ലോക്ക് നവീകരണത്തിനായി 2022-23 കാലയളവിൽ ഒഴിപ്പിച്ചതോടെ രോഗികളുടെ എണ്ണം നിലവിലെ വാർഡുകളിലേക്ക് തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇത് തിരക്ക് രൂക്ഷമാക്കി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ സൗകര്യങ്ങളില്ലാത്തതിനാൽ ലളിതമായ ചികിത്സകൾക്ക് പോലും രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു. ആരോഗ്യ വകുപ്പ് ഏകോപനമില്ലാത്ത ഒരു ശൃംഖലയായി മാറിയെന്നും, കൂടുതൽ ജീവനക്കാരെയും സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ അവസ്ഥയിൽ ആരോഗ്യ കേരളം തകർന്ന് തരിപ്പണമായി നിൽക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അമേരിക്കൻ തള്ള്. ഭരണം ഇല്ലാതെ തള്ള് മാത്രമായി പിണറായി ഭരണം.
![]()
