തിരുവനന്തപുരം: മനം നിറച്ച് മുരളി – ശബരി കോമ്പോ! തലസ്ഥാന നഗരിയിൽ അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുകയാണ് കോൺഗ്രസുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്.
പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ തെരഞ്ഞെടുപ്പ് ചുമതല ആദ്യം നൽകിയത്. എന്നാൽ, തിരുവനന്തപുരം ചലിപ്പിക്കാൻ അതികായൻ തന്നെ വേണമെന്ന് ആവശ്യം ഉയർന്നതോടെ കോൺഗ്രസ് അതികായനെ തന്നെ ചുമതല ഏൽപ്പിച്ചു. ലീഡർ കെ. കരുണാകരൻ്റെ മകൻ കെ. മുരളിധരൻ എന്ന അതികായകൻ രംഗത്തെത്തിയതോടെ കോൺഗ്രസ് ചടുലമായി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ കെ.എസ് ശബരിനാഥൻ കൂടി ഇറങ്ങിയതോടെ കോൺഗ്രസിൽ ഉൽസവാന്തരീക്ഷം പ്രകടമായി.
തലസ്ഥാനത്ത് വാഹന പ്രചരണ ജാഥയുമായി മുരളിയും ശബരിയും ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് രംഗത്ത് കൃത്യമായ മുൻതൂക്കം കോൺഗ്രസിന് ലഭിച്ചു. കുത്തിതിരിപ്പുമായി എത്തിയ മണക്കാടൻമാർ വാലും ചുരുട്ടി മടങ്ങുന്നതും ഇതിനിടയിൽ കണ്ടു. കോൺഗ്രസിൻ്റെ കൃത്യമായ ഇലക്ഷൻ മാനേജ്മെൻ്റ് കണ്ട് എതിരാളികളായ സി പി എമ്മും ബിജെപിയും ഞെട്ടിയിരിക്കുകയാണ്.
![]()
