തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിത്വവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ യുവ ടെക്കിയായ വൈഷ്ണ സുരേഷാണ് മുട്ടട വാർഡിൽ നിന്ന് ജനവിധി തേടുന്നത്. നിലവിൽ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റാണ് വൈഷ്ണ.
സി.പി.എം. സിറ്റിംഗ് സീറ്റായ മുട്ടട വാർഡിലാണ് വൈഷ്ണയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യുവാക്കൾക്കും വിദ്യാസമ്പന്നർക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായാണ് യുവ നേതാവായ വൈഷ്ണയെ നിർണ്ണായക വാർഡിൽ ഇറക്കുന്നത്.
ഓദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതോടെ വൈഷ്ണ മുട്ടടയിൽ സജീവ പ്രചാരണത്തിന് തുടക്കമിട്ടു. യുവത്വത്തിൻ്റെ ഊർജ്ജവും പുതുമുഖത്തിൻ്റെ ആകർഷണവും വൈഷ്ണയ്ക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. കോർപ്പറേഷനിലെ ഭരണമാറ്റത്തിനായി പൊരുതുന്ന കോൺഗ്രസിന് യുവ ടെക്കിയുടെ സ്ഥാനാർത്ഥിത്വം വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
![]()
