Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വാരി കോരി ഗവർണർക്കും! ” ഇഷ്ടാനുസാരദാന ” മായി 25 ലക്ഷം കൂടി അനുവദിച്ചു; 3 ഇരട്ടിയിലധികം വർധന

വാരി കോരി ഗവർണർക്കും! ” ഇഷ്ടാനുസാരദാന ” മായി 25 ലക്ഷം കൂടി അനുവദിച്ചു; 3 ഇരട്ടിയിലധികം വർധന

kerala leader By kerala leader October 30, 2025 1 Min Read
Share

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണർക്ക് 3 ഇരട്ടിയിലധികം വർധനയുമായി സർക്കാർ. രാജ്ഭവന് ‘ഇഷ്ടാനുസാരദാനം’ (Discretionary Grants) എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

​2025-26 വർഷത്തിൽ ഈ ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് 25 ലക്ഷം കൂടി അധികമായി അനുവദിച്ചത്. ധനവകുപ്പിൽ നിന്ന് പണം അനുവദിച്ച് ഇന്നലെയാണ് ഉത്തരവിറങ്ങിയത്. ഇതോടെ ഗവർണറുടെ ഈ ഇനത്തിലുള്ള ചെലവ് 50 ലക്ഷം രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷം ഈ ശീർഷകത്തിൽ 16.25 ലക്ഷം രൂപ മാത്രമായിരുന്നു ചെലവ്. നിലവിലെ വർധനവ് 3 ഇരട്ടിയിലധികമാണ്.

​എന്ത് കാര്യത്തിനാണ് ഇത്രയും വലിയ അധിക തുക അനുവദിച്ചതെന്ന വിശദീകരണം സർക്കാരോ ഗവർണറോ ഇതുവരെ നൽകിയിട്ടില്ല. രാജ്ഭവൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറി ആഗസ്ത് 18-ന് പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം രാജ്ഭവൻ്റെ ചെലവുകൾക്കായി 13.94 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെയാണ് ഈ അധിക ഫണ്ട് അനുവദിച്ചത്. അധിക ഫണ്ട് അനുവദിക്കുന്നതോടെ രാജ്ഭവൻ്റെ ഈ സാമ്പത്തിക വർഷത്തെ മൊത്തം ചെലവുകൾ കുത്തനെ ഉയരും.

Loading

TAGGED: Discretionary Grants, Governor's Fund, Kerala Governor Fund Hike, Kerala leader, Raj Bhavan, അധിക ഫണ്ട്, ഇഷ്ടാനുസാരദാനം, കെ.എൻ. ബാലഗോപാൽ, കേരള സർക്കാർ, ഗവർണർ, രാജ്ഭവൻ, സാമ്പത്തിക പ്രതിസന്ധി
kerala leader October 30, 2025 October 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article കെ എസ് യു വിൽ പ്രൊമോഷൻ; ജെസ്വിൻ റോയ് അടക്കം 18 കൺവീനർമാരെ ജനറൽ സെക്രട്ടറിമാരാക്കി
Next Article ട്രംപ് കേരളത്തിലേക്ക് ? അമേരിക്കൻ പ്രസിഡന്റിനെ ഞെട്ടിച്ച് പിണറായിയുടെ ‘കേരള മോഡൽ’ തള്ള് ; കണക്കിൽ കളിച്ച് ശിശുമരണ നിരക്ക്!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?